സഞ്ജുവിന്റെ അനിഷ്ടത്തിനു പാത്രമായി; സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിന് പുതിയ ടീമിനെ നിയോഗിച്ച് രാജസ്ഥാന്‍

രേണുക വേണു| Last Modified ശനി, 26 മാര്‍ച്ച് 2022 (12:30 IST)

രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമിനെതിരെ നടപടി. ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ട്രോളുന്ന തരത്തില്‍ ഒരു ചിത്രം ട്വീറ്റ് ചെയ്തതിനാണ് നടപടി. സഞ്ജുവിന്റെ പരാതിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ടീമിനെ ഫ്രാഞ്ചൈസി പുറത്താക്കി. സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിന് വേണ്ടി രാജസ്ഥാന്‍ ഫ്രാഞ്ചൈസി പുതിയ ടീമിനെ നിയോഗിച്ചു.

സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്തു.

ഈ ചിത്രത്തിനെതിരെ സഞ്ജു പരസ്യമായി ട്വിറ്ററില്‍ തന്നെ പ്രതിഷേധം അറിയിച്ചു. 'സുഹൃത്തുക്കളാണെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ കുഴപ്പമില്ല, പക്ഷേ ഒരു ടീം എപ്പോഴും പ്രൊഫഷണല്‍ ആയിരിക്കണം' സഞ്ജു ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് ട്വിറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയ്തു.












അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :