അനുബന്ധ വാര്‍ത്തകള്‍
- ഇന്നെങ്കിലും ജയിക്കുമോ രോഹിത്തിന്റെ മുംബൈ? എതിരാളികള്‍ ആര്‍സിബി
- 'ആ മണ്ടത്തരത്തിന് വലിയ വില കൊടുക്കേണ്ടിവന്നു'; തെവാത്തിയയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഒഡിയന്‍ സ്മിത്ത്
- അവിശ്വസനീയം ! കളി ജയിച്ചിട്ടും കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതെ ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (വീഡിയോ)
- തുടര്‍ച്ചയായി മത്സരങ്ങള്‍ തോല്ക്കുന്നതില് രോഹിത്തിന് നിരാശ; കുറച്ചുകൂടി പോരാട്ടവീര്യം കാണിക്കണമെന്ന് മുംബൈ നായകന്‍
- 'മദ്യപിച്ചു ലക്കുകെട്ട സഹതാരം എന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കി'; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചഹല്‍
എനിക്ക് പഞ്ചാബിന്റെ തോല്‍വിയില്‍ സിംപതി തോന്നുന്നു: ഹാര്‍ദിക് പാണ്ഡ്യ
ലാസ്റ്റ് ഓവര്‍ ഡ്രാമയില്‍ പഞ്ചാബ് കിങ്‌സ് തോറ്റതു കാണുമ്പോള്‍ അവരോട് തനിക്ക് സിംപതി തോന്നുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന രണ്ട് പന്തുകളും സിക്സറിന് പറത്തിയ രാഹുല്‍ തെവാത്തിയയുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്.
' ഇത് പഞ്ചാബിന്റെ കയ്യിലുള്ള കളിയായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ക്ക് ഈ ലക്ഷ്യം കാണാന്‍ സാധിക്കുമായിരുന്നു. പക്ഷേ, ഇങ്ങനെയൊരു രീതിയില്‍ കളി തോറ്റതില്‍ അവരോട് സഹതാപം തോന്നുന്നു,' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.