1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Chennai Super Kings Play off scenario

Chennai Super Kings: പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ചെന്നൈ; ഇനി വേണ്ടത് ഇത്ര ജയം മാത്രം !

Chennai Super Kings
Chennai Super Kings: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലെ ജയത്തോടെ പ്ലേ ഓഫിലേക്ക് അടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിര്‍ണായക മത്സരത്തില്‍ 78 റണ്‍സിനാണ് ചെന്നൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയപ്പോള്‍ ഹൈദരബാദ് 18.5 ഓവറില്‍ 134 ന് ഓള്‍ഔട്ടായി. 
 
ഈ സീസണില്‍ ഒന്‍പത് കളികള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയവും നാല് തോല്‍വിയുമായി 10 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചെന്നൈ. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ നിര്‍ബന്ധമായും ജയിച്ചാല്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. അതോടൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ ശേഷിക്കുന്ന അഞ്ച് കളികളില്‍ മൂന്നെണ്ണത്തില്‍ തോല്‍ക്കണം. ആറാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുന്നതും ചെന്നൈയുടെ പ്ലേ ഓഫ് ഉറപ്പിക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Mollywood: 4 മാസം കൊണ്ട് 900 കോടി!, മലയാള സിനിമ എങ്ങനെ ഇത്ര സെറ്റപ്പായി