വൈഭവിനെ പോലെയാകാന്‍ നീ ശ്രമിക്കരുത്, ആയുഷിന് പിതാവിന്റെ ഗോള്‍ഡന്‍ ഉപദേശം, പിന്നാലെ 94 റണ്‍സ് പ്രകടനം
Vaibhav Suryavanshi - Ayush Mhatre
ആയുഷും വൈഭവും 2 വ്യത്യസ്തരായ വ്യക്തികളാണ്. സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവിനെ അനുകരിക്കാന്‍ ശ്രമിച്ച് അനാവശ്യമായ സമ്മര്‍ദ്ദം വലിച്ചുവെയ്‌ക്കേണ്ടതില്ല. യോഗേഷ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ ഓപ്പണറായി ഇറങ്ങി സെഞ്ചുറിക്ക് തൊട്ടരികെ വെച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. 48 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പടെ 94 റണ്‍സാണ് താരം നേടിയത്. ആയുഷ് ക്രീസിലുണ്ടായിരുന്ന സമയം മുഴുവനും മത്സരത്തി ചെന്നൈയ്ക്ക് സാധ്യതയുണ്ടായിരുന്നു. അവസാന പന്ത് വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ 2 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.