'ക്യാപ്റ്റൻസി എനിക്ക് വേണം'; ഹൈദരബാദ് വിടാൻ അഭിഷേക് ശർമ, നയിക്കാൻ ഇഷാൻ
Abhishek Sharma
വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ ഐപിഎലിൽ സൺറൈസേഴ്‌സ് ഹൈദരബാദ് വിട്ടേക്കും. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയാണ് വേർപിരിയലിന് കാരണമെന്നാണ് റിപ്പോർട്ട്.
ക്യാപ്റ്റൻസി ചോദിച്ചു
ഹൈദരബാദ് സ്ഥിരംനായകൻ പാറ്റ് കമ്മിൻസ് 2027 സീസൺ കളിച്ചേക്കില്ല. രാജ്യാന്തര ക്രിക്കറ്റിലെ തിരക്ക് മൂലമാണ് ഓസ്‌ട്രേലിയൻ നായകൻ കൂടിയായ കമ്മിൻസ് ഐപിഎൽ ഒഴിവാക്കുന്നത്. ഈ സാഹചര്യത്തിൽ ഇഷാൻ കിഷനാണ് നായകസ്ഥാനം ലഭിക്കുക. തനിക്ക് ക്യാപ്റ്റൻസി വേണമെന്നാണ് അഭിഷേകിന്റെ ആവശ്യം.
ഇഷാനിൽ ഉറച്ച് !
അതേസമയം ടീം മാനേജ്‌മെന്റ് ഇഷാൻ കിഷൻ നായകനായി തുടരണം എന്ന നിലപാടിലാണ്. കഴിഞ്ഞ സീസണിലും കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ ടീമിനെ നയിച്ചിട്ടുണ്ട്. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ഇഷാന് ക്യാപ്റ്റൻസി പരിചയമുണ്ട്. അതിനാലാണ് അഭിഷേകിന്റെ ആവശ്യം ഹൈദരബാദ് മാനേജ്‌മെന്റ് അംഗീകരിക്കാത്തത്.
നായകസ്ഥാനം ഇല്ലെങ്കിൽ ടീം വിടും
ക്യാപ്റ്റൻസി ഇല്ലെങ്കിൽ ടീം വിടാനാണ് അഭിഷേകിന്റെ തീരുമാനം. ഹൈദരബാദ് ഫ്രാഞ്ചൈസിയുമായി അടുപ്പമുള്ള വൃത്തങ്ങളാണ് അഭിഷേക് ടീം വിടാനുള്ള സാധ്യത റിപ്പോർട്ട് ചെയ്യുന്നത്.
' അഭിഷേക് ടീമിൽ അത്ര സന്തുഷ്ടനല്ലെന്ന് വ്യക്തമാണ്. ഹൈദരബാദ് നായകസ്ഥാനത്തിന് തീർച്ചയായും അദ്ദേഹത്തിനു അർഹതയുണ്ട്. എന്നാൽ ക്യാപ്റ്റൻസി നഷ്ടമായതോടെ അദ്ദേഹം അൽപ്പം അതൃപ്തിയിലാണ്. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്‌സ് എന്നീ ഫ്രാഞ്ചൈസികളാണ് അഭിഷേകിനായി രംഗത്തെത്തുക. ഡൽഹി ക്യാപിറ്റൽസിനും അഭിഷേകിൽ കണ്ണുണ്ട്. Also Read: അടൂര്‍ പ്രകാശിന്റെ വിമര്‍ശനം: മുസ്ലീം ലീഗിന് കടുത്ത അതൃപ്തി
