1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Abhishek Sharma Surpasses Rohit Sharmas Record

'രോഹിത് ശർമയൊക്കെ തീർന്നു'; തലങ്ങും വിലങ്ങും ബൗളർമാരെ അടിച്ച് അഭിഷേക് ശർമ

Abhishek Sharma, Rohit Sharma, India vs Afghanistan, Abhishek Sharma and Rohit Sharma Records
Abhishek Sharma

ക്രീസിലെത്തിയ ഉടനെ തലങ്ങും വിലങ്ങും അടി തുടങ്ങി. ആ വെടിക്കെട്ട് അവസാനിക്കുന്നത് സാക്ഷാൽ ഹിറ്റ്മാൻ രോഹിത് ശർമയുടെ ഒൻപത് വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത ശേഷം 
 
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ സെഞ്ചുറി തികച്ചത് വെറും 30 പന്തുകളിൽ...! ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഭിഷേക് പറത്തിയത് 10 സിക്‌സും ഒൻപത് ഫോറുകളും...! 
 
ഒൻപതാം ഓവറിലെ മൂന്നാം പന്തിൽ അഭിഷേക് തന്റെ വ്യക്തിഗത സ്‌കോർ 100 എത്തിച്ചപ്പോൾ ഇന്ത്യയുടെ ടോട്ടൽ സ്‌കോർ 132 ആണ്. ഇത് മാത്രം മതി അഭിഷേകിന്റെ ഇന്നിങ്‌സ് എത്രത്തോളം വിനാശകാരിയായിരുന്നെന്ന് വ്യക്തമാകാൻ. 
 
ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യക്കായി ഏറ്റവും കുറവ് പന്തുകളിൽ നിന്ന് സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഇനി അഭിഷേകിന് സ്വന്തം. മറികടന്നത് മുൻ നായകൻ കൂടിയായ രോഹിത് ശർമയെ. 2017 ൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് 35 ബോളിൽ സെഞ്ചുറി നേടിയിരുന്നു. അതിനേക്കാൾ അഞ്ച് പന്തുകൾ കുറവേ വേണ്ടിവന്നുള്ളൂ അഭിഷേകിന് സെഞ്ചുറിയിലെത്താൻ. 
 
 
 
 
 
 
 
 
 
 
 
 
 
 
 

ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റിൽ 40 ൽ കുറവ് പന്ത് മാത്രം കളിച്ച് രണ്ട് സെഞ്ചുറികൾ തികച്ച ഏക താരമാണ് അഭിഷേക്. 2025 ൽ ഇംഗ്ലണ്ടിനെതിരെ വാങ്കഡെയിൽ വെച്ച് 37 ബോളിൽ സെഞ്ചുറി നേടിയിരുന്നു. ടി20 ക്രിക്കറ്റിൽ താരത്തിന്റെ മൂന്നാം സെഞ്ചുറി കൂടിയാണിത്. സെഞ്ചുറി നേടിയ ശേഷം അഭിഷേക് നടത്തിയ സെലിബ്രേഷൻ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ഏർലിങ് ഹാലണ്ടിന്റെ ഗോൾ സെലിബ്രേഷൻ അഭിഷേക് അനുകരിക്കുകയായിരുന്നു. 
അടുത്ത ലേഖനം
മറുപടിയില്ലാതെ അഫ്ഗാനിസ്ഥാൻ; മൂന്നാം ടി20 യിലും നാണംകെട്ട തോൽവി