അനുബന്ധ വാര്‍ത്തകള്‍
- ബിലാൽ വരും, പൂർവാധികം ശക്തിയായി തന്നെയെത്തും- മനോജ് കെ ജയൻ
- വീട്ടിലെ മാലിന്യം കളയാന്‍ പുറത്തിറങ്ങിയ അധ്യാപിക പാമ്പിന്റെ കടിയേറ്റ് മരിച്ചു
- മലപ്പുറത്ത് പത്താംക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
- മഹാരാഷ്ട്രയിലെ 1328 മരണങ്ങൾ കൂടി കണക്കിൽ: രാജ്യത്തെ കൊവിഡ് മരണം 11,882
- പത്തനംതിട്ട ജില്ലയില്‍ ആറുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പുതിയ രോഗികകള്‍
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷത്തിലേക്ക് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 142557 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കൂടാതെ 6592 പേര്‍ക്ക് രോഗം മൂലം ജീവന് നഷ്ടമാകുകയും ചെയ്തു. നിലവില്‍ 35,05,151 പേരാണ് ലോകത്തിന്റെ പലഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 54,594 പേരുടെ നില ഗുരുതരമാണെന്നാണ് കണക്കുകള്‍.
അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24മണിക്കൂറിനിടെ 2003 പേര്‍ക്കാണ് കൊവിഡുമൂലം ജീവന് നഷ്ടമായത്. 10974 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.54 ലക്ഷമായി. അതേസമയം മരണം പന്ത്രണ്ടായിരത്തിലേക്ക് കടക്കുകയാണ്.