ബിലാൽ വരും, പൂർവാധികം ശക്തിയായി തന്നെയെത്തും- മനോജ് കെ ജയൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജൂണ്‍ 2020 (10:24 IST)
ബിഗ്‌ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി ഏറെകാലമായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും.മലയാള സിനിമയിലെ ട്രെൻഡ് സെറ്ററായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ കാലമായി അനൗൺസ് ചെയ്‌തിരുന്നെങ്കിലും ചിത്രീകരണം ഇതുവരെയും ആരംഭിച്ചിരുന്നില്ല. മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി ലോക്ക്ഡൗൺ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ചിത്രത്തിലെ എഡ്ഡി എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയൻ.

മാർച്ച് 26ന് ബിലാലിലിന്റെ ഷൂട്ട് തുടങ്ങാനിരുന്നതാണ്. അപ്പോളാണ് അപ്രതീക്ഷിതമായി കൊറ്ഓണയും ഒപ്പം ലോക്ക്ഡൗണും വന്നത്. ആരാധകർ നിരാശരായി. പക്ഷേ ബിലാലും പിള്ളേരും പൂർവാധികം ശക്തിയായി തിരിച്ചു വരും കേട്ടോ തീർച്ച. ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടെ ആവേശത്തിലായിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപിസുന്ദറാണ്.ബിലാലിന്റെ സംഗീതം എറ്റവും മികച്ചതാക്കാനുളള ശ്രമത്തിലാണ് താനെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിരുന്നു.ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് ബിലാലിന്റെ തിരക്കഥയൊരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :