വീട്ടിലെ മാലിന്യം കളയാന്‍ പുറത്തിറങ്ങിയ അധ്യാപിക പാമ്പിന്റെ കടിയേറ്റ് മരിച്ചു

മലപ്പുറം| ശ്രീനു എസ്| Last Updated: ബുധന്‍, 17 ജൂണ്‍ 2020 (09:28 IST)
വീട്ടിലെ മാലിന്യം കളയാന്‍ പുറത്തിറങ്ങിയ അധ്യാപിക പാമ്പിന്റെ കടിയേറ്റ് മരിച്ചു. എടപ്പലം പിടിഎംവൈ ഹൈസ്‌ക്കൂളിലെ ബയോളജി അധ്യാപിക അജിത(47) ആണ് മരിച്ചത്. കടിയേറ്റ ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇതേസ്‌കൂളിലെ അധ്യാപകനായ
കുന്നത്ത് ഷൈഖ് മുഹമ്മദ് അഷ്‌റഫാണ് ഭര്‍ത്താവ്. ചികിത്സയില്‍ കഴിയവെ ഇന്നുരാവിലെയാണ് അജിത മരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :