പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

മേജര്‍ ജനറല്‍ കാര്‍ത്തിക് ശേഷാദ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

golden temple
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 മെയ് 2025 (15:52 IST)
golden temple
പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെല്ലാം പരാജയപ്പെടുത്തിയതായും സൈന്യം അറിയിച്ചു. മേജര്‍ ജനറല്‍ കാര്‍ത്തിക് ശേഷാദ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ സൈനികേന്ദ്രങ്ങള്‍, സിവിലിയന്‍, മതകേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കാനായിരിക്കും പാകിസ്താന്റെ നീക്കമെന്ന് തങ്ങള്‍ മുന്‍കൂട്ടി കണ്ടതായും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുവര്‍ണ ക്ഷേത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ് 8 പുലര്‍ച്ചെയായിരുന്നു ആക്രമണം. ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളുമാണ് ക്ഷേത്രത്തിനെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ അയച്ചത്. സുവര്‍ണ ക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് കവചം തീര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക് ഏര്‍പ്പെടുത്തി. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍ നടക്കുന്നത്. പ്രദേശത്ത് ആവശ്യമുള്ള പോലീസിനെ വിന്യസിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :