അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
- ഇന്ത്യയ്ക്ക് തുടരെ പണി നല്കി അമേരിക്ക; H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്
- 140 ദശലക്ഷം പേരെ ഡെങ്കിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ മൊസ്കിറ്റോ സൂപ്പര്‍ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ബ്രസീല്‍
- ഇന്ത്യയ്ക്ക് വീണ്ടും പണി നല്കി അമേരിക്ക; ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്കിയ ഉപരോധ ഇളവുകള്‍ പിന്‍വലിച്ചു
- ഇന്ത്യയും ചൈനയും പുരാതന നാഗരിഗതകൾ, ഭീഷണി ഏൽക്കില്ല, യുഎസിനോട് റഷ്യ
എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി
എച്ച് 1 ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 10,000 ഡോളർ വാർഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. ഒറ്റത്തവണ ഫീസായാണ് ഇത് ഈടാക്കുകയെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമെ ബാധകമാവുകയെന്നും അവർ ട്വീറ്റ് ചെയ്തു. അതോടൊപ്പം നിലവിലെ എച്ച് 1 ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
Fact Sheet: President Donald J. Trump Suspends the Entry of Certain Alien Nonimmigrant Workershttps://t.co/k46jPq4pg5
— Karoline Leavitt (@PressSec) September 20, 2025
നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ല. എച്ച് 1 ബി വിസകൾ പുതുതായി നൽകുന്നത് നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യം.കരോലിൽ ലെവിറ്റ് വ്യക്തമാക്കി.