അനുബന്ധ വാര്‍ത്തകള്‍
- ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിക്കുന്ന റഷ്യൻ യുവതികൾക്ക് ആജീവനാന്തം ബർഗർ സൌജന്യം; സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ആഗോള ഭീമൻമാർ
- ‘മല്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ‘; പ്രധാനമന്ത്രിക്ക് കിംഗ്ഫിഷർ ജീവനക്കാരുടെ കത്ത്
- മലമുകളിൽ നിന്നും സെൽഫി എടുക്കുന്നതിനിടയിൽ 900 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു
- ഗ്രൂപ്പുകൾക്ക് ഫെയ്സ്ബുക്ക് സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഏർപ്പെടുത്തുന്നു; അഡ്മിൻമാർ ഇനി സമ്പന്നരാകും
- സ്വന്തം വരികൾ പങ്കുവച്ച റഫീഖ് അഹമ്മദിന് ഫെയ്സ്ബുക്ക് കൊടുത്തത് എട്ടിന്റെ പണി
മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യു എ ഇ
ദുബൈ: യു എ ഇയിൽ മുന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ മൂന്നുമാസത്തേക്കാണ് പൊ;തുമാപ്പിന്റെ കാലാവധി, മതിയായ താമസ രേഖകൾ കൂടാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാനും അല്ലാത്തവർക്ക് ശിക്ഷകൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ നൽകുന്നത്.
രാജ്യത്തെ വിസ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള യു എ ഇയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതോടെ അനധികൃത താമസക്കാർക്ക് ചെറിയ പിഴയടച്ച് മതിയായ രേഖകൾ നൽകി താമസികാം. അല്ലാത്തവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. ഇതോടെ യു എ ഇയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്കടക്കം നാട്ടിലെത്താൻ അവസരം ഒരുങ്ങും.
നേരത്തെ 2013 രണ്ടുമാസത്തെ പൊതുമാപ്പ് യു എ ഇ നൽകിയിരുന്നു. അന്ന് 62,000ലധികം ആളുകളാണ് രേഖകൾ ശരിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.