അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം: നൂറിലേറെ പേര് മരണപ്പെട്ടു, മരണസംഖ്യ ഇനിയും വര്‍ധിക്കും
- യുഎസ് പൊതുശത്രു; നീരസങ്ങള്‍ മാറ്റിവെച്ച് ചൈനയ്ക്കു കൈകൊടുത്ത് ഇന്ത്യ
- കളി വരാനിരിക്കുന്നെയുള്ളു, ഷാങ്ങ്ഹായി ഉച്ചകോടിയിൽ പുടിൻ- മോദി- ഷി ജിൻപിങ് ചർച്ച, മോദി എത്തിയത് പുടിനൊപ്പം
- പാക്കിസ്ഥാന് പ്രധാനമന്ത്രിയെ 'സൈഡാക്കി' മോദി-പുട്ടിന് ചര്‍ച്ച; വൈറല്‍ ചിത്രം
- ഇന്ത്യയെ വിടാതെ ട്രംപ്, ഉപരോധമേർപ്പെടുത്തണമെന്നും അധിക തീരുവ ഏർപ്പെടുത്തണമെന്നും യൂറോപ്പിനോട് ആവശ്യപ്പെട്ടു
ബ്രാഹ്മണര്‍ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നു, നമ്മള് അത് നിര്‍ത്തണം: ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ
ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്നും അത് നമ്മള് തടയണമെന്നുമാണ് നവാരോയുടെ പുതിയ വാദം.
ബ്രാഹ്മണര്‍ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നുവെന്നും നമ്മള് അത് നിര്‍ത്തണമെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്നും അത് നമ്മള് തടയണമെന്നുമാണ് നവാരോയുടെ പുതിയ വാദം. നേരത്തെ റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിനെതിരെ നവാരോ രംഗത്തെത്തിയിരുന്നു.
യുക്രൈന് യുദ്ധം നടത്തുന്നത് ഇന്ത്യയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിരിക്കെ എങ്ങനെയാണ് ഇന്ത്യ റഷ്യയുമായും ചൈനീസ് പ്രസിഡന്റുമായും സഹകരിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് നവാരോ പറഞ്ഞു.
അതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ത്യന്‍ ജനത മനസ്സിലാക്കുക. ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ്. അത് നമ്മള് തടയേണ്ടതുണ്ട്-നവാരോ പറഞ്ഞു.