1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. the Henry Rodriguez Red Scull

അയാളുടെ മുഖത്തേക്ക് നോക്കാൻ ആരുമൊന്ന് അറയ്ക്കും, സൂപ്പർവില്ലൻ ഹിറ്റാകുന്നു...

മൂക്ക് മുറിച്ചുമാറ്റി, നെറ്റിയിൽ തടിപ്പുകൾ വരുത്തി; സൂപ്പർ വില്ലനാകാൻ ഒരാൾ ചിലവിട്ടത് 20 ലക്ഷം!

റെഡ് സ്കൾ
റെഡ് സ്കള്ളിനെ അറിയുമോ? ലോക പ്രശസ്തനായ കോമിക് കഥാപാത്രത്തെ. ഒരിക്കൽ കണ്ടാൽ പിന്നീട് ഒന്നുകൂടി ആ മുഖത്തേക്ക് നോക്കാൻ തോന്നില്ല. അത്രയ്ക്ക് വികൃതമാണ്. അതേപോലെ സ്ക്കള്ളിനെ പോലെ മുഖം മാറ്റിയെടുക്കാൻ വെനസ്വോലയിലെ കരകാസിലെ ഹെന്റ്രി റോഡ്രിഗ്രസ് ചിലവാക്കിയത് 20 ലക്ഷം രൂപയാണ്. അറപ്പും ഭീതിയും ഉളവാക്കുന്ന രൂപമാണിപ്പോൾ ഹെന്റ്രിയുടേത്.
 
മുഖത്തിന് സൂപ്പർ വില്ലന്റെ രൂപം വരുന്നതിനായി ഹെന്റ്രി ആദ്യം ചെയ്തത് കണ്ണിൽ ടാറ്റു കുത്തി കറുത്ത നിറത്തിലാക്കി. പിന്നീട് മൂക്ക് പൂർണമായും മുറിച്ചു മാറ്റി. ആ മുഖത്ത് ഇപ്പോൾ മൂക്കില്ല. തലയിൽ വിവിധ തരത്തിലുള്ള മുഴകൾ വരുത്തി. ഇതിനായി വേദനകൾ പലതും സഹിച്ചു. സങ്കീർണമായ ശസ്ത്രക്രിയകൾ അനേകം ചെയ്തു. ആകെ മൊത്തം 20 ലക്ഷം രൂപ ചിലവായി.
 
ചെറുപ്പം മുതൽ കോമിക്സുകൾ ഇഷ്ടപ്പെട്ടിരുന്ന ഹെന്റ്രി അന്നുമുതൽ ഒരു റെഡ് സ്കൾ ആകാൻ ആഗ്രഹിച്ചിരുന്നു. ശരീര സൗന്ദര്യം സംബന്ധിച്ച ഒരു മികച്ച സർജനെ കണ്ടെത്തിയപ്പോൾ ഇയാൾ തന്റെ ആഗ്രഹം നടത്തിയെടുക്കുകയായിരുന്നു. അതിനായി ഹെന്റ്രി കാത്തിരുന്നത് വർഷങ്ങളാണെന്ന് മാത്രം. എന്നാൽ, ഈ സൂപ്പർ വില്ലന്റെ ഒരു സ്വഭാവവും ഹെന്റ്രിക്കില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇയാൾ ഇപ്പോഴും ഭാര്യയുടെ സ്നേഹസമ്പന്നനായ ഭർത്താവും മൂന്ന് വയസ്സുകാരൻ മകന്റെ സൂപ്പർ അച്ഛനുമാണ്.
About Writer
aparna shaji
അടുത്ത ലേഖനം
മോട്ടോ ജി 5, ജി 5 പ്ലസ് ഫീച്ചറുകൾക്കൊപ്പം ചിത്രങ്ങളും പുറത്തായി