മോട്ടോ ജി 5, ജി 5 പ്ലസ് ഫീച്ചറുകൾക്കൊപ്പം ചിത്രങ്ങളും പുറത്തായി

മോട്ടോ ജി 4ന്റെ പിൻഗാമികൾ എത്തുന്നു!

aparna shaji| Last Modified ശനി, 10 ഡിസം‌ബര്‍ 2016 (11:26 IST)
മോട്ടോറോളയുടെ മോട്ടോ ജി 5, ജി 5 പ്ലസ് മോഡലുകളുടെ ചിത്രങ്ങൾ പുറത്തായി. മോട്ടോറോളയുടെ ജി 4 നും ജി 4 പ്ലസിനും പിന്‍ഗാമികളായി എത്തുന്ന പുതിയ മോഡലുകളെക്കുറിച്ച് അധികം വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ആകെ പുറത്ത് വിട്ടിരുന്നത് ചില സ്ക്രീൻ ഷോർട്ടുകൾ മാത്രമായിരുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡ് സോള്‍ എന്ന വെബ്‌സൈറ്റ് പോസ്റ്റ്‌ ചെയ്ത പുതിയ സ്ക്രീന്‍ഷോട്ടിലൂടെ ഈ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ ചോര്‍ന്നിരിക്കുകയാണ്.

പുറത്തുവന്ന ചിത്രങ്ങള്‍ യഥാർഥമാണെങ്കില്‍ മോട്ടോ ജി 5 പ്ലസിനു മുന്നില്‍ ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍ ഉണ്ടാകും. മോട്ടോ ജി 5 പ്ലസിന് 16 മെഗാപിക്സല്‍ ക്യാമറയും ജി 5 ന് 13 മെഗാപിക്സല്‍ ക്യാമറയുമാണ്‌ നല്‍കിയിരിക്കുന്നത്. ഇരു ഫോണുകള്‍ക്കും 5.5 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, ഒക്ടാ-കോര്‍ പ്രോസസര്‍, അഞ്ച് മെഗാപിക്സല്‍ മുന്‍ ക്യാമറയുമാണുള്ളത്.

മോട്ടോ ജി 5 ഉം ജി 5 പ്ലസും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ജി 5 പ്ലസ് മോഡലിന് 32 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് മോഡലും ഉണ്ടാകും. ഇരു ഫോണുകള്‍ക്കും ടര്‍ബോ ചര്‍ജിങ് സംവിധാനമുണ്ട്. അടുത്തവര്‍ഷം മാര്‍ച്ച്‌ 8 ന് ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്ന് കരുതുന്നതായും ആന്‍ഡ്രോയ്ഡ് സോള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :