1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Terrorist attack in Nigeria: 30 killed

നൈജീരിയയില്‍ ഭീകരാക്രമണം: 30 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയ
നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു.  വിവിധ പള്ളികളില്‍ ആരാധന നടത്തിയവര്‍ക്കു നേരേയാണ് ഭീകരാക്രമണമുണ്ടായത്. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നവരെ തോക്കുമായി എത്തിയ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. 
 
200 സ്കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ചിബോക്കില്‍നിന്നും ഏതാനും കിലോമീറ്റര്‍ അകലെയാണ് ആക്രമണം. 
 
ആക്രമണത്തിന് പിന്നില്‍ ബോക്കോഹറാം തീവ്രവാദികളായിരിക്കാമെന്നാണ് സൂചന. വെടിവെയ്പ്പുണ്ടായതോടെ വിശ്വാസികള്‍ പള്ളികളില്‍ നിന്നും ഇറങ്ങി ഓടി. ഇവരെ പിന്തുടര്‍ന്നു അക്രമികള്‍ വെടിവെച്ചു. നിരവധി വീടുകളും അഗ്നിക്കിരയാക്കി.