അമേരിക്കയുടെ ഭീഷണി തള്ളി താലിബാന്‍; അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമ താവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കില്ല

രാജ്യത്ത് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അമേരിക്ക യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയ വിദേശ നയം സ്വീകരിക്കണമെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

taliban
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (12:17 IST)
taliban
അമേരിക്കയുടെ ഭീഷണി തള്ളി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമ താവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കില്ല. രാജ്യത്ത് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അമേരിക്ക യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയ വിദേശ നയം സ്വീകരിക്കണമെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

ആഭ്യന്തരവും അന്താരാഷ്ട്രപരവുമായി താലിബാന്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ വിമാനത്താവളം അമേരിക്കയ്ക്ക് തിരികെ നല്‍കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. വ്യോമതാവളം തിരികെ പിടിക്കാന്‍ സൈന്യത്തെ അയക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. 2021ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതോടെ താലിബാന്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

അതേസമയം 7 യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് 7 നോബലിന് അര്‍ഹതയുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ കാരണമായെന്നും സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ട്രംപ് വീണ്ടും അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :