അനുബന്ധ വാര്‍ത്തകള്‍
- റോഡരികില്‍ നിര്‍ത്തിയിട്ട കാരവന് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു; തുറന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ മരിച്ച നിലയില്‍
- രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്
- ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്
- ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല
- Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി
യുഎസ് സൈനിക താളത്തില്‍ സംശയാസ്പദമായ നിലയില്‍ പാക്കറ്റ്; തുറന്നു നോക്കിയപ്പോള്‍ നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത
വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് ഒരാള്‍ തുറക്കുകയായിരുന്നു.
യുഎസ് സൈനിക താളത്തില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ പാക്കറ്റ് തുറന്നു നോക്കിയപ്പോള്‍ നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത. മേരി ലാന്‍ഡിലെ ആന്‍ഡ്രൂസ് ജോയിന്റ് ബേസിലാണ് സംശയാസ്പദമായ നിലയില്‍ പാക്കറ്റ് കണ്ടെത്തിയത്. വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് ഒരാള്‍ തുറക്കുകയായിരുന്നു.
പിന്നാലെ അവിടെ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. അതേസമയം പാക്കറ്റിനുള്ളില്‍ നിന്ന് അപകടകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പരിശോധന തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചര്‍ച്ചകള്‍ മുന്നോട്ടു ഗംഭീരമായി പോകുന്നുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. റഷ്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ഇന്ത്യ വന്‍തോതില്‍ നിര്‍ത്തി. മോദി സുഹൃത്താണ്. ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ ഇന്ത്യയിലേക്ക് വരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഉടന്‍ അതിനു തീരുമാനം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആകാമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസിന്റെ തണലുകള്‍ തകര്‍ക്കുമെന്നും അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. വെടി നിര്‍ത്തല്‍ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഹമാസ് അംഗങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ അമേരിക്ക ഇസ്രായേലിനുമേല്‍ സമ്മര്‍ദം റിപ്പോര്‍ട്ട് ഉണ്ട്.