Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

ന്യൂയോര്‍ക്ക് മേയര്‍ തിരെഞ്ഞെടുപ്പില്‍ വിജയം കൊയ്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി.

Sohran Mamdani, Newyork Mayor, USA Elections, USA News,സൊഹ്റാൻ മംദാനി, ന്യൂയോർക്ക് മേയർ, അമേരിക്കൻ തിരെഞ്ഞെടുപ്പ്, അമേരിക്ക വാർത്ത
അഭിറാം മനോഹർ| Last Modified ബുധന്‍, 5 നവം‌ബര്‍ 2025 (11:29 IST)
ന്യൂയോര്‍ക്ക് മേയര്‍ തിരെഞ്ഞെടുപ്പില്‍ വിജയം കൊയ്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും(34) ആദ്യത്തെ മുസ്ലീം ദക്ഷിണേഷ്യന്‍ മേയറുമാണ് മംദാനി. ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്ര്യൂ ക്വോമോയെ ഏറെ പിന്നിലാക്കിയാണ് മംദാനിയുടെ വിജയം.


റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കവെയാണ് ബലാത്സംഗകേസിലടക്കം ഉള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്. അഭിപ്രായ സര്‍വേകളിലും മംദാനിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. ഇന്ത്യന്‍- അമേരിക്കന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും കൊളംബിയ സര്‍വകലാശാല അധ്യാപകനും ഇന്ത്യന്‍ വംശജനുമായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി.

അതേസമയം വിര്‍ജീനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ തിരെഞ്ഞെടുക്കപ്പെട്ടു. വിര്‍ജീനിയയ്ക്ക് പുറമെ ന്യൂജേഴ്‌സി ഗവര്‍ണര്‍ തിരെഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വിജയം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :