1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Sea Bridge

55 കിലോമീറ്റർ ദൂരം: ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പാലം തുറക്കാനൊരുങ്ങുന്നു

വാർത്ത കടൽ‌പാലം
ബേയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പലം യത്രക്കാ‍യി തുറന്നുകൊടുക്കാനൊരുങ്ങി ചൈന. ചൈനയും ഹോങ്കോങും തമ്മിൽ ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ ദൂരമുള്ള കടൽ‌പാലമാണ് പൂർണ സജ്ജമായി യാത്രക്കാരെ കാത്തിരിക്കുന്നത്.
 
ഈ മാസം 24ന് ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കും. പേൾ റിവർ മേഖലയിൽ നിന്നും ഹോങ്കോങ്-സുഹായ്-മക്കാവു എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് കടൽ‌പാലം പണിതിരിക്കുന്നത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്-സുഹായ് യാത്രാ സമയം മുന്ന് മണിക്കൂറിൽ നിന്നും 30 മിനിറ്റായി കുറയും. 
 
2009ലാണ് ചൈന പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2000 കോടി ഡോളർ ചിലവിട്ട് ഒൻപത് വർഷം കൊണ്ടാണ് പാലം പണി പൂർത്തിയാക്കിയത്.   
അടുത്ത ലേഖനം
പ്രളയ ദുരന്തം അതിജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുത്, നമുക്കൊരുമിച്ച് കേരളത്തിനായി മുന്നോട്ട് പോകാം: മുഖ്യമന്ത്രി