ശബരിമല: സഹചര്യങ്ങൾ നിയന്ത്രണവിധേയം, നല്ല യുവതികൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് ജില്ലാ കളക്ടർ

Sumeesh| Last Updated: ശനി, 20 ഒക്‌ടോബര്‍ 2018 (14:00 IST)
നിലക്കൽ: ശബരിമലയിൽ നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടർൻ പി ബി നൂഹ്. ശബരിമലയിൽ ആക്ടിവിസ്റ്റുകൾ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ നല്ല ഭക്തരായ സ്ത്രീകൾക്ക് ക്ഷേത്രാചാര പ്രകാരം ദശനം നടത്താം. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാൻ തനിക്ക് ബാധ്യസ്ഥതയുണ്ട്. ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് യുവതികൾ സമീപിച്ചാൽ ആപ്പോൾ തീരുമാനമെടുക്കും.

നിലവിൽ ശബരിമലയിൽ പ്രവേശിക്കാൻ സുരക്ഷ ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സ്ത്രീപ്രവേസനവുമായും പ്രതിഷേധങ്ങളുമായും ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :