1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Saudi Arabia Rain News

അടുത്ത വെള്ളിയാഴ്ച വരെ സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Saudi Arabia Rain News
അടുത്ത വെള്ളിയാഴ്ച വരെ മക്ക മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്ക , ജിദ്ദ, റാബിഗ്, തായിഫ്, ജാമും, അല്‍-കാമില്‍, ബഹ്‌റ, ഖുലൈസ്, അല്‍-ലൈത്ത്, അല്‍-കുന്‍ഫുദ, അല്‍-അര്‍ദിയാത്ത് പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങള്‍ ശ്രദ്ധയോടെയിരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
 
മദീന, ബദര്‍, യാന്‍ബു, അല്‍-മഹ്ദ്, വാദി അല്‍-ഫറഉ, ഖൈബര്‍, അല്‍-ഉല, അല്‍-ഹനാകിയ തുടങ്ങിയ പ്രദേശങ്ങളിലും മഴ കനക്കും. റിയാദ് മേഖലയുടെ ഭാഗങ്ങളില്‍ പെട്ട അല്‍-മജ്മഅ, അല്‍-സുല്‍ഫി, അല്‍-ഗാത്ത്, ഷഖ്‌റ, റിമ, അല്‍-ദവാദിമി, അഫീഫ് എന്നീ മേഖലകളിലും മഴ ഉണ്ടാകും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പത്തനംതിട്ടയില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു