അഫ്ഗാനിസ്ഥാനില്‍ 2023 മാര്‍ച്ചോടെ 20മില്യണ്‍ പേര്‍ കൊടുംപട്ടിണിയിലാകുമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (10:15 IST)
അഫ്ഗാനിസ്ഥാനില്‍ 2023 മാര്‍ച്ചോടെ 20മില്യണ്‍ പേര്‍ കൊടുംപട്ടിണിയിലാകുമെന്ന് റിപ്പോര്‍ട്ട്. ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലുമില്യണ്‍ കുട്ടികളും സ്ത്രീകളും പോഷകാഹാരക്കുറവ് നേരിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലില്ലായ്മയും വരുമാനക്കുറവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആളുകളുടെ വരുമാനത്തിന്റെ 71ശതമാനവും ഭക്ഷണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :