1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Shooting Attack at Prison

ജയിലില്‍ വെടിവയ്പ്; 14 മരണം

Shooting Attack at Prison
മെക്‌സിക്കോയിലെ സ്യൂഡാസ്വാറസിലെ ജയിലില്‍ അക്രമിസംഘം നടത്തിയ വെടിവയ്പില്‍ 14 മരണം. ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘമാണ് വെടിയുതിര്‍ത്തത്. 10 തടവുകാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 
 
കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ 24 തടവുകാര്‍ അക്രമങ്ങള്‍ക്കിടയില്‍ ഓടിപ്പോയി. മെക്‌സിക്കന്‍ സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കവചിത വാഹനങ്ങളിലാണ് ആയുധധാരികള്‍ എത്തിയത്. പൊലീസ് ഇവരെ പിന്തുടര്‍ന്നു. നാല് പേരെ കസ്റ്റഡിയിലെടുത്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം