അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ അനുഭവിക്കാൻ കിടക്കുന്നെയുള്ളു, 50 ശതമാനം തീരുവയ്ക്ക് പിന്നാലെ ഭീഷണിയുമായി ട്രംപ്
- Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു
- യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ
- യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ
- Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ
യുക്രെയ്ൻ ഭരണസിരാകേന്ദ്രം തകർത്ത് റഷ്യയുടെ ഡ്രോൺ വർഷം, റഷ്യൻ ഊർജനിലയത്തിനെതിരെ യുക്രെയ്ൻ പ്രത്യാക്രമണം
യുക്രെയ്ന് സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്നിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ട് റഷ്യന്‍ വ്യോമാക്രമണം. കീവിലെ പെച്ചേഴ്സ്കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രെയ്ന് സൈനിക ഭരണ മേധാവിയായ തിമര് തകച്ചെങ്കോയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങള്‍ വഴി സ്ഥിരീകരിച്ചത്. യുക്രെയ്ന് സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ ആക്രമണത്തിനെതിരായ പ്രത്യാക്രമണം ഇതിനെ തുറ്റര്‍ന്ന് യുക്രെയ്ന് കടുപ്പിച്ചു. റഷ്യന്‍ ഊര്‍ജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രെയ്ന് ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകള്‍ റഷ്യക്കെതിരെ യുക്രെയ്ന് തൊടുത്തതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റഷ്യയിലെ ബ്രസാന്‍സ്ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ് ലൈന്‍ തകര്‍ന്നതായി യുക്രെയ്ന് ഡ്രോണ്‍ സേനയുടെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി അവകാശപ്പെട്ടു. കീവില്‍ അര്‍ദ്ധരാത്രിയിലായിരുന്നു റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 3 പേര് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ആസ്ഥാനം ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയായി.യുക്രെയ്ന് നഗരമായ ക്രെമെന്‍ചുകില്‍ ഡസന്‍ കണക്കിന് സ്ഫോടനങ്ങള്‍ ഉണ്ടായതായും പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായും മേയര്‍ വിറ്റാലി മലെറ്റ്സ്കി ടെലഗ്രാമില്‍ കൂടെ അറിയിച്ചു.