1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. rape in manchaster

90 കാരിയെ നടുറോഡിലിട്ട് മാനഭംഗപ്പെടുത്തി

പീഡനം
പീഡനനവും കൊലപാതകവും സംഭവമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടുകാരേ നാണിപ്പിക്കുന്ന തരത്തിലാണ് വികസിതമെന്ന് പറഞ്ഞ് ഗര്‍വ്വ് കാണിക്കുന്ന പാശ്ചാത്യ നാടുകളില്‍ പീഡനങ്ങള്‍ നടക്കുന്നത്.

മാഞ്ചസ്റ്ററില്‍ നടന്ന സംഭവം നോക്കു. അവിടെ 90 വയസുള്ള വൃദ്ധയെ നടുറോഡിലിട്ട് മാനഭംഗപ്പെടുത്തിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. മാഞ്ചസ്റ്ററിലെ സ്‌പോട്ട് ലാന്റ് റോഡിലാണ്‌സംഭവം നടന്നത്. ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ റൊച്ടലെയിലെ കടയിലേയ്ക്ക് പോവുകയായിരുന്ന വൃദ്ധയുടെ മൂക്കും വായും പൊത്തി റോഡില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയായിരുന്നു പീഡനം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സംഭവം. പീഡനത്തേ തുടര്‍ന്ന് അവശനിലയിലായ വൃദ്ധയ്ക്ക് ബോധം വീണത് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. ശേഷം അടുത്തുള്ള ഇറച്ചിക്കടയില്‍ ഒരുവിധത്തില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് പൊലീസിനെ വിവരമറിയിച്ചു.

പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.  പ്രതി സ്വദേശിതന്നെയാണെന്നും മറ്റു വംശജരല്ലെന്നും പൊലീസ് കരുതുന്നു. അടുത്തിടെ കോള്‍ച്ചെസ്റ്ററില്‍ പട്ടാപ്പകല്‍ ഫുട് പാത്തില്‍ വച്ച് പീഡന ശ്രമത്തിനിടെ സൗദി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടിരുന്നു.
About Writer
VISHNU.NL