നശിപ്പിക്കാന്‍ ഒരു നിമിഷം മതി, പുനര്‍നിര്‍മ്മിക്കാന്‍ ഒരു ജീവിതം തികയില്ല: ട്രംപിനെതിരെ പരോക്ഷ വിമര്‍ശനവുമായി മാര്‍പാപ്പ
നശിപ്പിക്കാന്‍ ഒരു നിമിഷം മതിയെന്നും പുനര്‍നിര്‍മ്മിക്കാന്‍ ഒരു ജീവിതം തികയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിന്റെ വടക്കു പടിഞ്ഞാറുള്ള സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഒരു കൂട്ടം ക്രൂരന്മാര്‍ ലോകത്തെ നശിപ്പിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈവത്തിന്റെ നാമം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നവരെയും അദ്ദേഹം വിമര്‍ശിച്ചു.
നശിപ്പിക്കാന്‍ ഒരു നിമിഷം മാത്രം മതിയെന്നും പുനര്‍നിര്‍മ്മിക്കാന്‍ ഒരു ജീവിതകാലം മതിയാകില്ലെന്നുമുള്ള കാര്യം അറിയാത്തതുപോലെയാണ് ഈ നേതാക്കള്‍ നടിക്കുന്നത് അദ്ദേഹം പറഞ്ഞു. അതേസമയം യൂറോപ്പിനും യുഎസിനും ഇടയിലുള്ള ഒരു സുപ്രധാന കണ്ണിയായി ഒരുകാലത്ത് കാണപ്പെട്ടിരുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ട്രംപും തമ്മിലുള്ള ബന്ധം വഷളാകുന്നു. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വിമര്‍ശിച്ചതിന് ശേഷം തന്റെ പരാമര്‍ശങ്ങള്‍ 'അസ്വീകാര്യം' എന്ന് പറഞ്ഞതിനാണ് ട്രംപിന് അതൃപ്തി.
കൂടാതെ ഇറാന്‍ യുദ്ധത്തില്‍ യുഎസ്-ഇസ്രായേല്‍ നിലപാടിനെ പിന്തുണയ്ക്കാത്തതിനും മെലോണിയോട് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. കൊറിയര്‍ ഡെല്ല സെറയുമായുള്ള അഭിമുഖത്തിലാണ് മെലോണിയില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചത്. 'അവള്‍ക്ക് ധൈര്യമുണ്ടെന്ന് ഞാന്‍ കരുതി, എനിക്ക് തെറ്റിപ്പോയി' -ട്രംപ് പറഞ്ഞു.