അനുബന്ധ വാര്‍ത്തകള്‍
- ഓസ്കാര്‍ ചടങ്ങില്‍ നിന്ന് വില്‍ സ്മിത്തിനെ 10 വര്‍ഷം വിലക്കി അക്കാദമി
- സംസ്ഥാനത്ത് 2022ല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസം ഇന്നലെ!
- ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
- മനോജിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോണ്‍ഗ്രസ്(ബി)
- കൊല്ലം കുന്നിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ യുവാവ് മരിച്ചു
പാക് പ്രധാനമന്ത്രിയുടെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക അവിശ്വാസ പ്രമേയം നീളുന്നു; ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയില്ല
പാക് പ്രധാനമന്ത്രിയുടെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക അവിശ്വാസ പ്രമേയം നീളുന്നു. ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിട്ടില്ല. നേരത്തെ തന്നെ സഭയില്‍ ഭൂരിപക്ഷം നഷ്ടമായ ഇംറാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ ഇംറാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച കാബിനറ്റ് യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇംറാന്‍ വിളിച്ചു ചേര്‍ത്തു. സുപ്രീംകോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്താനാണ് ഇംറാന്റെ പാര്‍ട്ടി, പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫിന്റെ തീരുമാനം. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇമ്രാന് വന്‍ തിരിച്ചടിയായിരുന്നു.