1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

Heavy Rain
ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസത്തെ പോലെയാണ് ഇന്നും മഴയ്ക്ക് സാധ്യതയുള്ളത്. കാലാവസ്ഥയെ നിര്‍ണയിക്കുന്ന രണ്ടുചക്രവാത ചുഴികളും ഇപ്പോഴും സജീവമാണ്. കേരളതീരത്ത് 60കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. കൂടാതെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്തുപേര്‍ക്ക് മിന്നലേറ്റിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയെക്കാളും മഴ ലഭിച്ചു.
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,150 പേര്‍ക്ക്; മരണം 83