സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ഏപ്രില്‍ 2022 (13:43 IST)
സംസ്ഥാനത്ത് 2022ല്‍ ഏറ്റവും കൂടുതല്‍
മഴ ലഭിച്ച ദിവസം ഇന്നലെയായിരുന്നു. 24മണിക്കൂറില്‍ 25,4 എംഎം മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്നുമുതല്‍ 9വരെ ലഭിക്കേണ്ട മഴയുടെ 81 ശതമാനം അധികമഴയാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോട് ജില്ലയില്‍ ലഭിക്കേണ്ട മഴയുടെ 247ശതമാനം അധികമഴയാണ് ലഭിച്ചത്.
ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ പോലെയാണ് ഇന്നും മഴയ്ക്ക് സാധ്യതയുള്ളത്. കാലാവസ്ഥയെ നിര്‍ണയിക്കുന്ന രണ്ടുചക്രവാത ചുഴികളും ഇപ്പോഴും സജീവമാണ്. കേരളതീരത്ത് 60കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. കൂടാതെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്തുപേര്‍ക്ക് മിന്നലേറ്റിരുന്നു. തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയെക്കാളും മഴ ലഭിച്ചു.