അനുബന്ധ വാര്ത്തകള്
- മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് ചിത്രം; സ്വപ്ന പദ്ധതിയുമായി ടികെ രാജീവ് കുമാർ
- പെർഫോമെൻസ് കൂട്ടണം, എംപിമാർക്ക് പരിശീലന ക്ലാസുമായി ബിജെപി
- ജിഎസ്ടിയിൽ ഇളവ് 1.58ലക്ഷം രൂപ വിലക്കുറവിൽ ഹ്യൂണ്ടായ്യുടെ കോന ഇലക്ട്രിക് എസ്യുവി സ്വന്തമാക്കാം !
- ഭർത്താവുമായി ദിവസവും വഴക്കാണോ ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളു !
- തൊപ്പിയെ ചൊല്ലി തർക്കം, കൊല്ലത്ത് ബാറിൽ യുവാവ് 52കാരനെ അടിച്ചുകൊന്നു
ഇതുവരെ ഒരു റോക്കറ്റ് പോലും വിക്ഷേപിച്ചിട്ടില്ല, പക്ഷേ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് പാകിസ്ഥാൻ
ഇതുവരെ ഒരു റോക്കറ്റ് പോലും സ്വന്തം ൻലയിൽ വികസിപ്പിച്ച് വിക്ഷേപണം നടത്തിയിട്ടില്ലാത്ത പാകിസ്ഥാൻ 2022ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 2 വിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി പാകിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്.
ചൈനയുടെ സഹായത്തോടെയാണ് പാകിസ്ഥാൻ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുക. 2022ഓടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കും എന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് മുൻപ് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനാണ് പാകിസ്ഥാൻ പദ്ധതിയിടുന്നത്.
ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് പാകിസ്ഥനിൽ വലിയ ചർച്ചയായിരുന്നു. ഇക്കാര്യങ്ങളിൽ ഇന്ത്യയെ കണ്ട് പഠിക്കണം എന്ന് യുവാക്കളുടെ ഇടയിൽനിന്നും വലിയ രീതിയിൽ വിമർശനം ഉയർന്നതോടെയാണ് പ്രഖ്യപനവുമായി പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ രംഗത്തെത്തിയത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഒരു ചൈനീസ് കമ്പനിയുമായി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ.