Last Modified ശനി, 3 ഓഗസ്റ്റ് 2019 (14:03 IST)
മലയാളത്തിൽ മികച്ച സിനികൾ ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തുമാണ് ടികെ രാജീവ് കുമാർ. ആദ്യ സിനിമയായ ചാണക്യനിൽ തുടങ്ങി ക്ഷണക്കത്ത്, പവിത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീങ്ങനെ നിരവധി സിനിമാ അനുഭവങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചു. കോളാമ്പി എന്ന സിനിമയിലൂടെ വീണ്ടും ആസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ് ഇപ്പോൾ ടികെ രാജീവ് കുമാർ.
തന്റെ സ്വപ്ന സിനിമയെ കുറിച്ച് ടികെ രാജീവ് കുമാർ മനസു തുറന്നാതാണ് ഇപ്പോൾ
സിനിമ ലോകത്തെ പ്രധന ചർച്ചാവിഷയം. മമ്മൂട്ടിയെ നയകനാക്കി ഒരു ഇംഗ്ലീഷ് സിനിമ ;ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം തുറന്നു വ്യക്തമാക്കിയത്. ചിത്രത്തിന്റെ സ്റ്റോറിലൈൻ മമ്മുട്ടിക്ക് കൈമാറുകയും ചെയ്തു.
'ഇന്ത്യ മുഴുവൻ ആറിയപ്പെടൂന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ അന്താരഷ്ട്ര തലത്തിൽ ശ്രദ്ദേയനാക്കുന്ന ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം'
ടികെ രാജിവ് കുമാർ പറഞ്ഞു. മഹാനഗരം എന്ന ത്രില്ലർ സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ടികെ രാജീവ് കുമാർ ഒരുക്കിയിട്ടുള്ളത്.