പെർഫോമെൻസ് കൂട്ടണം, എംപിമാർക്ക് പരിശീലന ക്ലാസുമായി ബിജെപി

Last Modified ശനി, 3 ഓഗസ്റ്റ് 2019 (13:19 IST)
ഡൽഹി: ബിജെപി എം‌പിമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി മൂന്ന് നാല് തിയതികളിലാണ് എംപിമാർക്ക് പരിശീലനം നൽകുന്നതിനായി പ്രത്യേക സെഷനുകൾ ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. 'അഭ്യാസ് വർഗ' എന്ന് പേരിട്ടിരിക്കുന്ന പരിശീലന പരിപാടിയിൽ എല്ലാ എംപിമാരും നിർബന്ധമായും പങ്കെടുക്കണം എന്ന് പാർട്ടി പർലമെന്ററി ഓഫീസ് നിർദേശനം നൽകിയിട്ടുണ്ട്

പാർലമെന്റ് ലൈബ്രറി ഹാളിലാണ് പരിശീലന സെഷനുകൾ നടക്കുന്നത്. പാർലമെന്റിൽനുള്ളിലും പുറത്തും ബിജെപി എംഎൽഎമാർ എൻങ്ങനെ പെരുമാറണം, പൊതു പ്രശ്നങ്ങളിൽ ഏതു തരത്തി ഇടപെടണം തുടങ്ങിയ കാര്യങ്ങളിൽ എംപിമാർക്ക് കൃത്യമായ ധാരണം നൽകുന്നതിനായാണ് പരിശീലന പരിപാടി.

പരിശീലന പരിപാടികളിലെ വിവിധ സെഷനുകളിൽ മുതിർന്ന ബിജെപി നേതാക്കൾ എംപിമാർക്ക് മാർഗ‌നിർദേശം നൽകും. പ്രധാന മന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വർക്കിംഗ് കമ്മറ്റി പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരും എംപിമാരുമായി സംസാരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :