Last Updated:
വെള്ളി, 2 ഓഗസ്റ്റ് 2019 (20:22 IST)
ഇലക്ട്രിക് കാറുകൾക്കുള്ള ജിഎസ്ടി ഇളവ് നിലവിൽ വന്നതോടെ ഇത്യയിൽ തങ്ങളുടെ ആദ്യ ഇൽക്ട്രിക് എസ്യുവിയുടെ വില കുറച്ച് ഹ്യൂണ്ടായ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുത്തി 12 ശതമാനത്തിൽനിന്നും 5 ശതമാനമായി കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതോടെ 1.58 ലക്ഷം രൂപയോളം വഹനത്തിന് വിലയിൽ കുറവ് വരും. ഇതോടെ 25.30ലക്ഷത്തിൽനിന്നും 23.71 ലക്ഷത്തിലേക്ക് വാഹനത്തിന്റെ വില കുറഞ്ഞു
കോന ഇലക്ട്രിക് എസ്‌യുവിയെ ഈ മാസം ഒൻപതിനാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെത്തിച്ച് വെറും പത്ത് ദിവസത്തിനകം 120 ബുക്കിംഗുകളാണ് കോന ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയത്. രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലർഷിപ്പുകൾ വഴിയാണ് കോന ഇലക്ട്രിക് എസ്‌യുവിയെ ഹ്യൂണ്ടായ് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്.
136 ബിഎച്ച്‌പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്ന മോട്ടോറണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ 39.2 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ് ഇതിനു വേണ്ട വൈദ്യുതി നൽകുന്നത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കോന ഇലക്ട്രിക് എസ്‌യുവിക്കാവും വഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.7 സെക്കൻഡുകൾ മതി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടിയാണ് കമ്പനി വാഹനത്തിന് നൽകുന്നത്. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും നൽകുന്നുണ്ട്.