‘മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹം’; എം എം മണി വീണ്ടും പറയുന്നു

Last Modified ശനി, 3 ഓഗസ്റ്റ് 2019 (14:51 IST)
മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പുമായി മന്ത്രി എംഎം മണി.
ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍
മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മദ്യലഹരിയിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി മണിയുടെ പോസ്റ്റ്.

മുന്‍പ് ദേവികുളം സബ് കളക്ടറായിരിക്കെ ശ്രീറാമിന്റെ മദ്യപാനത്തെക്കുറിച്ച് എംഎം മണി പരാമര്‍ശിച്ചിരുന്നു. അന്ന് ചില മാധ്യമങ്ങള്‍ വലിയ വിവാദമാക്കുകയും ചെയ്തു.

മുന്‍പ് ദേവികുളം സബ് കളക്ടറായിരിക്കെ ശ്രീറാമിന്റെ മദ്യപാനത്തെക്കുറിച്ച് എംഎം മണി പരാമര്‍ശിച്ചിരുന്നു. അന്ന് ചില മാധ്യമങ്ങള്‍ വലിയ വിവാദമാക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :