അനുബന്ധ വാര്‍ത്തകള്‍
- ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു
- അമേരിക്കയില്‍ മൂന്നു പാലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു
- ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും
- ഗാസയിലെ ഹമാസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍; 50തോളം ഹമാസുകാരെ വധിച്ചു
- ഗാസയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടന
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയില്‍ തോന്നിയതുപോലെ ബോംബാക്രമണം നടത്തുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും ലോകത്തിന് മുന്നില്‍ ഇസ്രയേലിനുണ്ടായിരുന്ന പിന്തുണ നഷ്ടമാകുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സംഘര്‍ഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇസ്രയേലിനെ അമേരിക്ക രൂക്ഷമായി വിമര്‍ശിക്കുന്നത്.
അതേസമയം ഇസ്രയേലിലെ നെതന്യാഹു സര്‍ക്കാരാണ് ഇസ്രയേല്‍- പാലസ്തീന്‍ പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും പരിഹരത്തിന് തടസം നില്‍ക്കുന്നതെന്നും ബൈഡന്‍ ആരോപിച്ചു.