അനുബന്ധ വാര്‍ത്തകള്‍
- ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; കഴിഞ്ഞദിവസം മാത്രം കൊല്ലപ്പെട്ടത് 100 പേര്
- ഗാസയില്‍ ആക്രമണം നടത്തുന്നത് അമേരിക്കയുടെ സഹകരണത്തോടെ; ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേല്‍
- Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍, മരണസംഖ്യ 400 കടന്നു
- ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
- വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍, കൊല്ലപ്പെട്ടത് 232 പേര്
ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി
ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് ആസൂത്രണം ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇയാള്‍. അതേസമയം ഇസ്രായേലിന്റെ പ്രസ്താവനയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തബാഷിന്റെ മരണം ഹമാസിന് വലിയ തിരിച്ചടിയാണെന്ന് ഐഎഡിഎഫ് വൃത്തങ്ങള്‍ പറയുന്നു.
അതേസമയം വെടിനിര്‍ത്തതിനുശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ 510 പേരാണ് മരിച്ചത്. ഇതില്‍ 190 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. അതേസമയം വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ 100 പേരാണ് കൊല്ലപ്പെട്ടത്.