ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 27 മരണം
ശനിയാഴ്ച ഇറാഖിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ബോംബ് ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 150ലേറെ പേര്‍ക്ക് പരുക്കേറ്റു.
കിഴക്കന്‍ ബാഗ്ദാദിലെ ഷിയ ഭൂരിപക്ഷപ്രദേശമായ ഹബീനിയയില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 21 പേര്‍ മരിച്ചു. 100ലധികം പേര്‍ക്ക് പരുക്കേറ്റു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
മദിയാന്‍ മേഖലയിലെ വ്യാപാരശാലയില്‍ ഉണ്ടായ കാര്‍ സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റു.
മറ്റ് രണ്ടിടങ്ങളിലെ സ്ഫോടനങ്ങളില്‍ നാലുപേര്‍ മരിക്കുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.