അനുബന്ധ വാര്‍ത്തകള്‍
- Israel - Iran Conflict: ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച രാജ്യം ഇറാൻ?, ഉറ്റ സുഹൃത്തിൽ നിന്നും ബദ്ധശത്രുവായതെങ്ങനെ ?
- ആയത്തുള്ള ഖമൈനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു, ഇസ്രായേൽ ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റം?
- ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ
- Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം
- നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്ദോഗന്
ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു
ഇസ്രായേല്‍- ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യ. 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അര്‍മേനിയയിലേക്ക് സുരക്ഷിതമായി എത്തിയെന്നാണ് വിവരം. ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ ബാച്ചിനെ വഹിച്ചുള്ള വിമാനം നാളെ ഡല്‍ഹിയിലേക്ക് പറക്കും.
+989010144557,+989128109115,+989128109109 എന്നിവയാണ് ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ ഹെല്പ് ലൈന്‍ നമ്പറുകള്‍. ഇറാനില്‍ കുടുങ്ങിയ പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കര അതിര്‍ത്തി ഉപയോഗിച്ച് അസര്ബൈജാന്, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന് അറിയിച്ചു. ഇസ്രായേല്‍ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ടെഹ്റാന് വിടാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിര്‍ദേശമുണ്ട്.