1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. hamid karsy , kabul , bomb blast

ഹമീദ് കര്‍സായിയുടെ ബന്ധു ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഹമീദ് കര്‍സായി
അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ബന്ധു ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറില്‍ താമസിക്കുന്ന ഹഷ്മത് കര്‍സായിയാണ് കൊല്ലപ്പെട്ടത്.  ഈദ് ആശംസകള്‍ നേരാനെന്ന വ്യാജേന എത്തിയ ചാവേര്‍ ഹഷ്മത് കര്‍സായിയുടെ അടുത്തെത്തിയ നിമിഷം പൊട്ടിത്തെറിക്കുകയായിരുന്നു.

റംസാന്‍ പെരുന്നാളിനോടനുബന്ധിച്ച് ഇന്നു രാവിലെ വീട്ടിലെത്തിയ ചാവേര്‍ ഈദ് ആശംസകള്‍ നേരാനെന്ന് പറഞ്ഞ് ഹഷ്മതിനെ ആലിംഗനം ചെയ്യുകയും ഉടന്‍തന്നെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രവിശ്യ ഗവര്‍ണറാണ് ഈ കാര്യം സ്ഥിരീകരിച്ചത്.  ഇതേത്തുടര്‍ന്ന് ഹമീദ് കര്‍സായിക്ക് സുരക്ഷ കൂടുതല്‍ ശക്തമാക്കി.
About Writer
jibin