1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Malayali medical student beaten to death by classmate in Uzbekistan

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സഹപാഠി തല്ലിക്കൊന്നു; സഹപാഠിയെ അറസ്റ്റുചെയ്തു

Malayali medical student beaten to death by classmate
താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാനില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. 
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ സവാരിയ (22) ആണ് കൊല്ലപ്പെട്ടത്. ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനാമിനെ (23) അറസ്റ്റ് ചെയ്തു.
 
ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സദറുല്‍ സവാരിയയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ലാപ്‌ടോപ്പ് ഉപയോഗിച്ച് അവളെ അടിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് ദിവസം മുന്‍പാണ് കൊലപാതകം നടന്നത്. സംഭവം നടന്ന ദിവസം തന്നെ അറസ്റ്റിലായ സദറുല്‍ ഇപ്പോള്‍ ജയിലിലാണ്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക