1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid Update India News

കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; വിമാനത്താവളങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപൂരും ഇന്തോനേഷ്യയും

Covid Update
കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപൂരും ഇന്തോനേഷ്യയും. ഇത്തരം നടപടികളിലൂടെ കൊവിഡ്, ന്യുമോണിയ, ജലദോഷപ്പനി എന്നിവയെ ചെറുക്കാനാണ് ശ്രമം. സിംഗപ്പൂരില്‍ പടരുന്ന കൊവിഡ് വേരിയന്റില്‍ 60ശതമാനവും BA.2.86 ആണ്. വര്‍ഷാവസാന ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് കൊവിഡ് കേസുകള്‍ കൂടുന്നതെന്നാണ് കണക്കാക്കുന്നത്. 
 
പൗരന്മാര്‍ യാത്രകളില്‍ ഇടവേള എടുക്കണമെന്ന് ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മലേഷ്യയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 
അടുത്ത ലേഖനം
2020-22നിടയില്‍ കൊവിഡ് ബാധിതരായവരില്‍ ആറുശതമാനത്തോളം പേര്‍ 2023 ജൂലൈക്കുള്ളില്‍ മരിച്ചു