യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് 315000 സൈനികരെ നഷ്ടമായെന്ന് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (08:49 IST)
യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് 315000 സൈനികരെ നഷ്ടമായെന്ന് അമേരിക്ക. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ സൈനികരുടെ കണക്കാണിത്. യുഎസ് രഹസ്യാനേഷണ റിപ്പോര്‍ട്ടാണിത്. റഷ്യയ്ക്ക് 2200 ടാങ്കുകളാണ് യുദ്ധത്തില്‍ നഷ്ടപ്പെട്ടത്.

അതേസമയം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി അമേരിക്കയിലെത്തി. ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. റഷ്യക്കെതിരെ ചെറുത്തുനില്‍പ്പ് ശക്തമാക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടാണ് സെലന്‍സ്‌കി എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :