1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. conjuring 2 , conjuring 2 watching dog , filim

കോണ്‍ജറിംഗ്-2 കണ്ട നായക്ക് സംഭവിച്ചത് എന്ത് ?; നിങ്ങള്‍ക്കും ഈ അനുഭവം തന്നെയാണോ ഉണ്ടായത് ?

ധൈര്യമില്ലാതെ സോഫയ്‌ക്കു പിന്നില്‍ ഒളിക്കുകയായിരുന്നു

ഹോളിവുഡ് ഹൊറര്‍
ഹോളിവുഡ് ഹൊറര്‍ ചിത്രം കോണ്‍ജറിംഗ് ടൂവിനെ ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ നിറയുകയാണ്.സിനിമ കണ്ട നിരവധിപേര്‍ക്ക് പ്രേതബാധയുണ്ടായതായും പലര്‍ക്കും ഭയമുളവാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ചിത്രം കാണുന്നതിനിടെ മധ്യവയസ്‌കന്‍ മരിച്ചെന്നും അയാളെ ആശുപത്രിയില്‍ എത്തിച്ചയാളെ കാണാനില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. മധ്യവയസ്‌കന്റെ മൃതദേഹം പോസ്‌റ്റു മോര്‍ട്ടത്തിനായി കൊണ്ടു പോയതിനുശേഷം കാണാതായെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

അതിനിടെ ചിത്രം കണ്ടിരുന്ന ഒരു നായ പേടിച്ച് സോഫയ്‌ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന വീഡിയോ ആണ് പുതുതായി വൈറലാകുന്നത്. ചിത്രത്തിന്റെ ഭയാനകമായ സീനുകളില്‍ ധൈര്യം പിടിച്ചിരുന്ന നായ അടുത്ത സീനുകള്‍ കാണാനുള്ള ധൈര്യമില്ലാതെ സോഫയ്‌ക്കു പിന്നില്‍ ഒളിക്കുകയായിരുന്നു.

About Writer
jibin
അടുത്ത ലേഖനം
എന്‍റെ അഭിനയം ധനുഷിന് ഇഷ്ടമായില്ലെന്ന് തോന്നുന്നു, എന്നോട് ക്ഷമിക്കണം: പരിഹസിച്ച് നയന്‍‌താര