Last Modified വ്യാഴം, 23 ജൂണ്‍ 2016 (16:52 IST)
മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നയന്‍താരയ്ക്കായിരുന്നു. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൌഡിതാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ആ ചിത്രം നിര്‍മ്മിച്ചത് ധനുഷാണ്.
മികച്ച തമിഴ്ചിത്രത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കാക്ക മുട്ടൈ നേടി. ആ സിനിമ നിര്‍മ്മിച്ചതും ധനുഷാണ്. കാക്ക മുട്ടൈയിലെ നായിക ഐശ്വര്യ രാജേഷിന്‍റെ അഭിനയത്തെ വാനോളം പ്രകീര്‍ത്തിച്ച് വേദിയില്‍ ധനുഷ് സംസാരിച്ചു. അന്താരാഷ്ട്ര ശ്രദ്ധ വരെ ഐശ്വര്യ നേടി എന്നൊക്കെ പറഞ്ഞു. എന്നാല്‍ അവാര്‍ഡ് നേടിയ നയന്‍താരയെക്കുറിച്ച് ഒരക്ഷരം ധനുഷ് പറഞ്ഞില്ല.
മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം നയന്‍താര പ്രസംഗിക്കവേ ധനുഷിനെ പരാമര്‍ശിക്കാന്‍ മറന്നില്ല - “നാനും റൌഡി താന്‍ എന്ന ചിത്രത്തിന്‍റെ എന്‍റെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. താങ്കള്‍ എന്നോട് ക്ഷമിക്കണം”.
എന്തായാലും ഈ പരിഹാസം കേള്‍ക്കാന്‍ സദസില്‍ ധനുഷ് ഉണ്ടായിരുന്നില്ല എന്നുമാത്രം. നയന്‍താര അവാര്‍ഡ് വാങ്ങുന്നതിന് മുമ്പുതന്നെ ധനുഷ് സ്ഥലം വിട്ടിരുന്നു!