ചുണയുണ്ടെങ്കില്‍ എന്നെ വന്ന് പിടിച്ചുനോക്ക്: ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ
തിങ്കളാഴ്ച ഗുസ്താവോ പെട്രോ ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി.
കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചു. തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ യുഎസ് നടത്തിയ സൈനിക നടപടിക്ക് പ്രതികരണമായിട്ടാണ് വെല്ലുവിളി. തിങ്കളാഴ്ച ഗുസ്താവോ പെട്രോ ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. ചുണയുണ്ടെങ്കില്‍ എന്നെ വന്ന് പിടിച്ചുനോക്ക് എന്ന് ഗുസ്താവോ പെട്രോ പറഞ്ഞു.
അവര്‍ (യുഎസ്) ബോംബാക്രമണം നടത്തിയാല്‍, ഗ്രാമീണ ജനത പര്‍വതങ്ങളിലെ ആയിരക്കണക്കിന് ഗറില്ലകളായി മാറും. കൊളംബിയയിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 1990-കളില്‍ ആയുധം താഴെ വയ്ക്കുന്നതിന് മുമ്പ് പെട്രോ ഒരു ഇടതുപക്ഷ ഗറില്ലയായിരുന്നു. 'ഇനി ഒരിക്കലും ആയുധമെടുക്കില്ലെന്ന് ഞാന്‍ സത്യം ചെയ്തിരുന്നു... പക്ഷേ എന്റെ മാതൃരാജ്യത്തിനുവേണ്ടി, ഞാന്‍ വീണ്ടും ആയുധമെടുക്കും' എന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് സൈന്യം വെനിസ്വേലയില്‍ നടത്തിയ മാരകമായ ആക്രമണത്തിന് ശേഷം, അമേരിക്കയ്ക്കും കൊളംബിയയ്ക്കും ഇടയിലുള്ള സംഘര്‍ഷവും വര്‍ദ്ധിച്ചു. കൊളംബിയയ്ക്കെതിരെ സമാനമായ ഒരു ഓപ്പറേഷന്‍ ആരംഭിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
