അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (12:14 IST)
മീനം രാശിക്കാര്‍ക്ക് വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാനും അവ ആത്മവിശ്വാസത്തോടെ നടപ്പിലാക്കാനും അനുയോജ്യമായ ഒരു വര്‍ഷമായിരിക്കും ഇത്. ജീവിതത്തിലെ പല മേഖലകളിലും വ്യക്തതയും ഉറച്ച നിലപാടും കൈവരിക്കാന്‍ സാധിക്കും. മുമ്പ് അലട്ടിയിരുന്ന ആശങ്കകളും കുഴപ്പങ്ങളും ക്രമേണ മാറി കാര്യങ്ങള്‍ അനുകൂല ദിശയിലേക്ക് നീങ്ങുന്നതായി അനുഭവപ്പെടും.
കുടുംബജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. സന്താനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും നേട്ടങ്ങളിലും അഭിമാനം കൊള്ളാന്‍ അവസരം ലഭിക്കും. ഭാര്യാ-ഭര്‍ത്തൃ ബന്ധം കൂടുതല്‍ സൗഹൃദപരവും സ്‌നേഹപൂര്‍വവുമാകും. പരസ്പര ധാരണയും ആശയവിനിമയവും മെച്ചപ്പെടുന്നതിലൂടെ കുടുംബാന്തരീക്ഷം സമാധാനപരമായി മാറും. ചുറ്റുപാടുകളും സാമൂഹിക ബന്ധങ്ങളും മെച്ചപ്പെടുന്ന സൂചനകളാണ് കാണുന്നത്.
സാമ്പത്തിക രംഗത്ത് കാര്യങ്ങള്‍ നിയന്ത്രണത്തിലാകും. കടം സംബന്ധിച്ച പ്രശ്നങ്ങള്‍ ക്രമേണ കൈകാര്യം ചെയ്യാന്‍ കഴിയും. അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും ആവശ്യമായ വസ്തുക്കള്‍ മാത്രം വാങ്ങാനും സാധിക്കും. ഈ വര്‍ഷം ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും വീട്ടിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവസരമുണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാകുകയും, യാത്രകള്‍ സുഖകരമാകുകയും ചെയ്യും.
ആരോഗ്യനില പൊതുവെ തൃപ്തികരമായിരിക്കും. ശരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ കുറയുന്ന കാലഘട്ടമാണ് ഇത്. പല ജോലികളും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിവുണ്ടാകും. എന്നാല്‍, നിയമപരമായോ വ്യക്തിപരമായോ പ്രശ്നങ്ങളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കുന്നതോ സാക്ഷി പറയുന്നതോ ഒഴിവാക്കുന്നതാണ് ഉചിതം. സമഗ്രമായി നോക്കുമ്പോള്‍ മുന്നേറ്റത്തിനും സ്ഥിരതയ്ക്കും അനുയോജ്യമായ ഒരു വര്‍ഷമാണ് മീനം രാശിക്കാര്‍ക്ക് മുന്നിലുള്ളത്.