കാശില്ലാത്തതിനാല്‍ കാമുകിയുപേക്ഷിച്ച ചൈനക്കരന്‍ 40,000 ഡോളറിനു ഷോ ബുക്ക് ചെയ്തു

 ചൈനക്കാരന്‍ , ഏജ് ഓഫ് എക്സ്റ്റിംഗ്ഷന്‍, വാംഗ്
ബീജിംഗ്| jithu| Last Modified വെള്ളി, 27 ജൂണ്‍ 2014 (17:48 IST)
കാശില്ലാത്തതിന്റെ പേരില്‍ കാമുകി ഉപേക്ഷിച്ച ചൈനക്കാരന്‍ 40,000 ഡോളറിനു നാലു ഐമാക്സ് തിയേറ്ററുകള്‍ ബുക്ക് ചെയ്തു. ട്രാന്‍സ്ഫോമര്‍ സീരിസിലെ ഏജ് ഓഫ് എക്സ്റ്റിംഗ്ഷന്‍
എന്ന സിനിമയുടെ ഷോയാണ് ഇദ്ദേഹം ബുക്ക് ചെയ്തത്.

വാംഗ് എന്ന അപരനാമത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ അവതാറിലെ നാവി യൊദ്ധാവിന്റെ പ്രൊഫയില്‍ പിക്ചറില്‍
പ്രത്യക്ഷപ്പെടുന്ന ആളാണ് 40,000 ഡോളരിനു
തിയേറ്റര്‍ ബുക്ക് ചെയ്തതിന്റെ രസീത് ചൈനയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ
സിനൊ വെയ്ബൊയില്‍പോസ്റ്റ് ചെയ്തത്.

2007 ല്‍ കോളേജില്‍ പഠിക്കുന്ന അവസരത്തില്‍ എന്റെ കയ്യില്‍ സിനിമയ്ക്ക് രണ്ടു ടിക്കറ്റുപോലും വാങ്ങാനുള്ള പണമെന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.
ഞാന്‍ എപ്പൊഴും അങ്ങനെയായിരിക്കുമെന്നാണ് നീ പറഞ്ഞത്. നി അന്നെടുത്ത തീരുമാനം തെറ്റായിപ്പോയി
രസീതിന്റെ ഒപ്പം കാമുകിക്കയച്ച സന്ദേശത്തില്‍ വികാരാധീനനായി വാംഗ് പറയുന്നു.

ഈ സന്ദേശം 110,000തവണ യാണ് വെള്ളിയാഴ്ച ചൈനയില്‍ റീ പോസ്റ്റ് ചെയ്യപ്പെട്ടത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :