അനുബന്ധ വാര്‍ത്തകള്‍
- UAE Weather: യുഎഇയില്‍ കനത്ത മഴ, ഒമാനില്‍ മരണം 18; ദുബായില്‍ പ്രളയ സമാന സാഹചര്യം !
- ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മലയാളിയുള്‍പ്പെടെ 12 പേര് മരിച്ചു
- വരുന്ന അഞ്ചുദിവസം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം
- കനത്ത മഴ: തമിഴ്നാട്ടിലെ ആറുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
- കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഏതാനും ദിവസത്തേക്ക് ചെന്നൈ യാത്ര ഒഴിവാക്കുക
കനത്ത മഴയില്‍ ചൈനയില്‍ ഹൈവേ തകര്‍ന്നുണ്ടായ ദുരന്തം; മരണസംഖ്യ 36 ആയി
China Highway Collaps
കനത്ത മഴയില്‍ ചൈനയില്‍ ഹൈവേ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 36 ആയി. ചൈനയില്‍ ഗൗങ്ഡങ് പ്രവിശ്യയിലാണ് സംഭവം. ദുരന്തത്തില്‍ താഴ്ചയിലേക്ക് വീണ വാഹനങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 30തോളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം മെയ്ദിന അവധിയായിരുന്നു. ഈ സമയത്ത് റോഡില്‍ തിരക്ക് കൂടുതലാണ്. 17.9 മീറ്റര്‍ റോഡാണ് തകര്‍ന്നത്. 23 വാഹനങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു.
പ്രദേശത്ത് കനത്ത മഴ തുടരുകയായിരുന്നു. വലിയ ശബ്ദത്തോടെ പാത ഇടിഞ്ഞുവീഴുകയായിരുന്നെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസമായി നിന്നു.