കനത്ത മഴ: തമിഴ്‌നാട്ടിലെ ആറുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (08:46 IST)
കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആറുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം, വിരുദുനഗര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ജില്ലാകളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ ഇന്നും മിതമായ/ ഇടത്തരം തുടരാന്‍ സാധ്യത. ഇന്ന് തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :